സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ സിനിമാസ്ക്രീന്‍ ഇന്ത്യയിൽ…

ഇന്ത്യയിലെയെന്നല്ല, സൗത്ത് ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ സിനിമാ സ്ക്രീന്‍, ലോകത്തിലെ മൂന്നാമത്തെ വലിയ സിനിമാ സ്ക്രീന്‍… ഇങ്ങനെയൊരു തിയേറ്ററില്‍ സിനിമ കാണണമെന്നുണ്ടോ? എങ്കില്‍ നേരെ ആന്ധ്രാപ്രദേശിലേക്കു വിട്ടോളൂ. ആന്ധ്രയിലെ നെല്ലൂര്‍ ജില്ലയിലെ സുള്ളൂര്‍പേട്ടയിലുള്ള V Epiq എന്ന തിയേറ്ററിനാണ് മേല്‍പ്പറഞ്ഞ സവിശേഷതകളുള്ളത്.

V Epiq ലെ ബിഗ്സ്ക്രീനിന് 100 അടി വീതിയും 54 അടി ഉയരവുമുണ്ട്. കൂടാതെ 656 സീറ്റിംഗ് കപ്പാസിറ്റിയുമുണ്ട്. ഈ തിയേറ്റര്‍ സമുച്ചയത്തിൽ 170 സീറ്റുകൾ വീതമുള്ള രണ്ട് സ്ക്രീനുകൾ കൂടിയുണ്ട്.

ആന്ധ്ര പ്രദേശിലും തെലങ്കാനയിലും 50 ഓളം സ്ക്രീനുകളുള്ള V Celluloid എന്ന സിനിമാ തിയറ്റര്‍ ശൃംഖലയുടെ ഉടമ കൂടിയായ പ്രശസ്ത നിർമ്മാതാവ് വംശി കൃഷ്ണയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ മൂന്ന് സ്ക്രീൻ തിയേറ്റർ.

2019 ല്‍ പ്രശസ്ത തെന്നിന്ത്യന്‍ താരം രാംചരണായിരുന്നു ഈ തിയേറ്റര്‍ ഉദ്ഘാടനം ചെയ്തത്. ഇവിടത്തെ ബിഗ്സ്ക്രീനില്‍ ആദ്യം പ്രദര്‍ശിപ്പിച്ച സിനിമ പ്രഭാസ് നായകനായ ‘സാഹോ’ ആയിരുന്നു.

ഏകദേശം 10 കോടി രൂപ മുടക്കിയാണ് V Epiq Cinema ഇവിടെ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഈ തിയേറ്ററില്‍ പോയി പടം കണ്ടിട്ടുള്ളവര്‍ അനുഭവങ്ങൾ പങ്കുവെയ്ക്കൂ…

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *