ലോകത്തെ ഏറ്റവും വില കൂടിയ മരുന്നിനു വേണ്ടി ഒരു കൈ സഹായം

അത്യപൂര്‍വ രോഗം ബാധിച്ച ഒന്നര വയസ്സുള്ള കുരുന്നിന്റെ ജീവന്‍ രക്ഷിക്കാന്‍ 18 കോടി രൂപ സമാഹരിക്കാനായി കേരളമൊന്നടങ്കം മുന്നോട്ടിറങ്ങിയിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ പഞ്ചായത്തിലെ മാട്ടൂല്‍ സെന്‍ട്രലിലെ പി കെ റഫീഖ്-പി സി മറിയുമ്മ ദമ്പതികളുടെ മൂന്നാമത്തെ മകന്‍ മുഹമ്മദാണ് അപൂര്‍വ രോഗം കൊണ്ട് ബുദ്ധിമുട്ടുന്നത്. ജനിതകവൈകല്യം മൂലമുണ്ടാവുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി(എസ്എംഎ) എന്ന അത്യപൂര്‍വ രോഗം ബാധിച്ച മുഹമ്മദിന്റെ ചികില്‍സയ്ക്ക് ആവശ്യമായ മരുന്നിനു വേണ്ടത് 18 കോടി രൂപയാണ്.

മാതാപിതാക്കളായ റഫീഖും മറിയുമ്മയും ഇവരുടെ കുടുംബവുമെല്ലാം മക്കളുടെ ജീവന്‍ രക്ഷിക്കാന്‍ ഇതിനകം തന്നെ ലക്ഷങ്ങള്‍ ചെലവിട്ടുകഴിഞ്ഞു. മുഹമ്മദിനാവട്ടെ രണ്ട് വയസ്സിനുള്ളില്‍ മരുന്ന് നല്‍കിയാല്‍ മാത്രമേ അസുഖം ഭേദമാവുകയുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. സഹോദരി അഫ്‌റയ്ക്കു ഏറെ ചികില്‍സ നല്‍കിയ ശേഷം നാലാമത്തെ വയസ്സിലാണ് സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫിയാണെന്ന് തിരിച്ചറിഞ്ഞത്. അപ്പോഴേക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നുവെന്ന് കുടുംബം പറയുന്നു. ചക്രക്കസേരയില്‍ അനങ്ങാന്‍പോലും പ്രയാസപ്പെടുന്ന അഫ്‌റ, തന്റെ കുഞ്ഞനുജനും ഈയൊരവസ്ഥ വരരുതെന്ന പ്രാര്‍ഥനയിലാണ്.

സോൾജെൻസ്മ എന്ന ഇഞ്ചക്ഷൻ എടുത്താൽ രക്ഷപ്പെടുമെന്നാണ് കുട്ടിയെ ചികില്‍സിക്കുന്ന കോഴിക്കോട് മിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയിട്ടുള്ളത്. അമേരിക്കയിൽനിന്നാണ് മരുന്ന് എത്തിക്കേണ്ടത്.

ജനിതകവൈകല്യംമൂലം ഉണ്ടാകുന്ന രോഗമാണ് സ്‌പൈനൽ മസ്‌കുലർ അട്രോഫി. പതിനായിരം കുഞ്ഞുങ്ങളിൽ ഒരാൾ എന്ന അനുപാതത്തിലാണ് സാധാരണ രോഗബാധ. ഞരമ്പുകളിലെ തകരാറു കാരണം പേശികൾ ചലനശേഷിയില്ലാതാവുകയും പിന്നീട് അസ്ഥികളെയും രോഗം ബാധിക്കും. ചികിത്സയ്ക്ക് ലോകത്തിലെ ഏറ്റവുംവിലകൂടിയ സോൾജെൻസ്മ എന്ന മരുന്നുമാത്രമാണുള്ളത്.

കളിയും ചിരിയും കുസൃതിയുമായി ജീവിക്കേണ്ട പ്രായത്തിലാണ് മുഹമ്മദ് ജീവിതത്തോട് പോരാടാന്‍ ഒരുങ്ങുന്നത്. അതിന് ഓരോരുത്തരുടെയും സഹായം വേണം. രണ്ടു വയസിനുള്ളില്‍ മരുന്ന് നല്‍കണം. അതിനിനി, വരുന്ന നവംബര്‍ വരെ മാത്രമെ സമയമുള്ളൂ. അല്ലായെങ്കില്‍ ഒരു പക്ഷെ 15 വയസുകാരിയായ സഹോദരി അഫ്രയെ പോലെ മുഹമ്മദും ജീവിതകലമത്രയും വീല്‍ചെയറിലാകും. സുമനസ്സുകളുടെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഇത്ര വലിയ സ്വരൂപിക്കാനാവൂ.

മുഹമ്മദിനെ സഹായിക്കാൻ : മറിയുമ്മ പി.സി., കേരള ഗ്രാമീൺ ബാങ്ക്, മാട്ടൂൽ ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 40421100007872, ഐ.എഫ്.എസ്.കോഡ്: KLGB0040421. IFSC കോഡ് -40421, ഇ-മെയിൽ- kgb421@keralabank.com, ഗൂഗിൾ പേ: 8921223421. സഹായ കമ്മിറ്റി ചെയർപേഴ്‌സൺ: ഫരിഷ ആബിദ് (മാട്ടൂൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്): 6282131978. കൺവീനർ: ടി.പി. അബ്ബാസ്: 8281462881.

വാട്സ്ആപ്പ് സ്റ്റാറ്റസുകളിലും, ഇൻസ്റ്റ സ്റ്റോറികളിലും, ഫേസ്ബുക് പോസ്റ്റുകളിലും ഒക്കെയായി ഈ പോസ്റ്റർ നിറഞ്ഞു നിൽകുമ്പോൾ നമ്മളെക്കൊണ്ടാകുന്ന ചെറിയ സഹായം നമ്മുക്ക് ചെയ്യാം.
അത് എത്ര ചെറുതാണെങ്കിലും അതും ഒരു സഹായമായേക്കാം. 9 ലക്ഷം പേർ 200 രൂപ അയച്ചു കൊടുത്താൽ ചികിത്സയ്ക്കായി അതു മതിയാകും ആർക്കും വലിയ ഭാരമാകാതെ 18 കോടി രൂപ എന്ന വലിയ സംഖ്യ സമാഹരിക്കാൻ ആ 9 ലക്ഷത്തിൽ ഒരാൾ ഞാനും നിങ്ങളും ആവണമെന്ന് മാത്രം. കേവലം 200 രൂപ കൊണ്ട് ആ പൊന്നുമോന്റെയും കുടുംബത്തിന്റെയും മുഖത്ത് വിരിയുന്ന പുഞ്ചിരി നിങ്ങളെ സന്തോഷിപ്പിക്കുകയില്ലേ?

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *