കൊറോണയോട് തോൽക്കില്ല; വരുമാനമാർഗ്ഗം ബിരിയാണിയിലൂടെ…

എഴുത്ത് – ഷൈജു എ.വി.

ഞങ്ങളെ അറിയാവുന്നവരും പരിചയക്കാരും പല വേഷത്തിലും ഞങ്ങളെ കണ്ടിട്ടുണ്ടാവാം. ഇങ്ങനെ ഒരു മാറ്റത്തിൽ കാണുമ്പോൾ പലർക്കും അമ്പരപ്പും ഉണ്ടാവാം. ഞങ്ങളെ അടുത്തറിയാവുന്നവർ പറയും നിങ്ങളെ എങ്ങനെ വേണമെങ്കിലും പ്രതീക്ഷിക്കാമെന്നു. പക്ഷേ ഇതങ്ങനെ അല്ല.

കൊറോണ എന്ന മഹാമാരി ലോകത്തെ വിഴുങ്ങിയപ്പോൾ high സെറ്റപ്പിൽ ജീവിച്ചുകൊണ്ടിരുന്ന പലരും ജോലിപോലും നഷ്ടപ്പെട്ടു എന്ത് ചെയ്യുമെന്ന് അറിയാതെ പകച്ചു പോയി. ഉള്ള വരുമാനം മുന്നിൽ കണ്ട് ബാധ്യതകൾ വരുത്തിവെച്ചവർ പലരും നിൽക്കക്കള്ളിയില്ലാതെ ജീവിതം തന്നെ അവസാനിപ്പിച്ചു. എല്ലാവർക്കും പ്രശ്നങ്ങൾ ഉണ്ടായപോലെ ഞങ്ങളെയും അതു ബാധിച്ചു.

കൂനിൻമേൽ കുരു എന്നപോലെ കൊറോണയുടെ കൂടെ ചെയ്തുകൊണ്ടിരുന്ന പണി തുടരാൻ പറ്റാത്ത ചില ശാരീരിക പ്രശ്നങ്ങൾ കൂടിയായപ്പോൾ പൂർത്തിയായി. പക്ഷേ ജീവിതത്തിന് മുന്നിൽ തോറ്റുകൊടുക്കാൻ ഞങ്ങൾക്ക് മനസില്ല. പൊരുതാൻ 100 മാർഗങ്ങൾ നമുക്ക് മുന്നിൽ ഉള്ളപ്പോൾ ആകെയുള്ള ഈ ജീവിതം എന്തിന് നശിപ്പിച്ചു കളയണം.

വർഷങ്ങൾക്കു മുൻപ് പഠിച്ചുമറന്ന ഒരു hotel management course ന്റെ എക്സ്പീരിയൻസും നമ്മുടെ വാമഭാഗത്തിന്റെ കൈപ്പുണ്യവും കൂടിയായപ്പോൾ പൊളി. അത്യാവശ്യം പിടിച്ചു നിൽക്കാമെന്ന ഒരു അവസ്ഥയായി. ചിക്കന് 130ന് മുകളിൽ വിലയുള്ളപ്പോൾ ഇതുകൊണ്ട് ഏക്കറ്കണക്കിന് സ്ഥലം മേടിക്കാം എന്നല്ല ജീവിച്ചു പോകാം.

ഇതിനൊക്കെ എന്റെ കരുത്ത് ഒന്നുമറിയാത്തപോലെ ഈ ഫോണിൽ കുത്തിക്കൊണ്ട് നിൽക്കുന്ന ആളാണ് എന്റെ സ്വന്തം ഭാര്യ. അടുക്കളയിൽ നിന്ന് മടുത്തപ്പോൾ അരങ്ങത്തേക്ക് ഇറങ്ങിയതല്ല. Post graduation ഡിസ്റ്റിഗ്ഷനിൽ പാസ്സായി ഒരു കൺസ്ട്രക്ഷൻ കമ്പനിയുടെ അക്കൗണ്ട്‌ ഹെഡ് ആയി ജോലിചെയ്തിരുന്ന ആളാണ്. ചില സാങ്കേതികകാരണങ്ങൾ കൊണ്ട് ജോലിയിൽ നിന്നും വിട്ടുനിന്നു. അപ്പോളേക്കും മറ്റവൻ (കൊറോണ)വന്നല്ലോ.

വിദ്യാഭ്യാസം എന്തു ജോലിയും ചെയ്യാൻ ഒരു തടസമല്ലെന്നു പ്രവർത്തിയിലൂടെ തെളിയിച്ച് എന്തിനും തയ്യാറായി ഇവളെപ്പോലൊരാൾ കട്ടക്ക് കൂടെയുള്ളപ്പോൾ ഞാൻ പറയും “ഗോ കൊറോണ എന്നല്ല” “ഗോ പ്രോബ്ലംസ് ഗോ “. എന്തും ചെയ്യാനുള്ള മനസ് നമ്മൾ കാണിച്ചാൽ മതി. ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് അതില്ലാത്തതു കൊണ്ടാണ് അന്യദേശത്തൊഴിലാളികൾ ഇവിടുന്നു ഒരു മാസം പതിനായിരക്കണക്കിന് കോടികൾ അന്യദേശത്തേക്ക് അയക്കുന്നത്.

ഇത് ഞാൻ ഇപ്പോൾ പറയാൻ ഉള്ള കാരണം പുള്ളിക്കാരി റോഡിൽ saleന് നിൽക്കുപോൾ ചിലരുടെ attitude കണ്ടാൽ തോന്നും “ഇവൾക്കൊന്നും വേറൊരു പണിയും ഇല്ലേ” എന്ന രീതിയിൽ. അവളുടെ ക്വാളിഫിക്കേഷന് ഉള്ള ഒരു ജോലികൊടുക്കാൻ സർക്കാരിനെക്കൊണ്ട് സാധിച്ചില്ല. ഇനി attitudeകാർക്ക് വേണമെങ്കിൽ ഒന്ന് ട്രൈ ചെയ്യാം. “ചേട്ടായി ഇത്രയും കുറഞ്ഞ പൈസക്ക് വിശക്കുന്നവന് വയറുനിറച്ചു ഭക്ഷണം കൊടുക്കുന്നതിലും നല്ല ഒരു ജോലി ഏതാണ്” എന്നാണ് മൂപ്പരുടെ ചോദ്യം.

എന്തായാലും ഇങ്ങനെ ഒരു സംരഭം തുടങ്ങിയപ്പോൾ ഞങ്ങളോടുള്ള സ്നേഹം സഹകരണത്തിന്റെ രൂപത്തിൽ പ്രകടിപ്പിച്ച പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്ന എല്ലാ ചങ്കുകൾക്കും ഒരായിരം നന്ദി.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *