21 ദിവസം കൊണ്ട് വീട്ടിൽ എളുപ്പത്തിൽ ‘മുന്തിരി വൈൻ’ ഉണ്ടാക്കാം

ക്രിസ്മസ് കാലത്ത് ഏറ്റവും ആവശ്യക്കാരുള്ള ഒരു ഐറ്റമാണ് വൈൻ. പണ്ടുകാലം മുതൽക്കേ തന്നെ ക്രിസ്മസിന് കേക്കും വൈനും നിർബന്ധമാണ്. ക്രിസ്മസിന് മാത്രമല്ല, വൈനിനു എല്ലായ്‌പ്പോഴും ആവശ്യക്കാരുണ്ട് എന്നതാണ് മറ്റൊരു സത്യം. വൈൻ ഇഷ്ടമില്ലാത്തവർ നമുക്കിടയിൽ വളരെ കുറവുമായിരിക്കും. എല്ലാവിധ പഴവർഗ്ഗങ്ങൾ കൊണ്ടും വൈൻ ഉണ്ടാകാമെങ്കിലും, കൂടുതലായും മുന്തിരി ഉപയോഗിച്ചുണ്ടാക്കുന്ന വൈനാണ് ധാരാളമായി ഉണ്ടാക്കുന്നതും ഉപയോഗിക്കപ്പെടുന്നതും.

ഇന്ന് വൈൻ സൂപ്പർമാർക്കറ്റുകൾ, ബേക്കറികൾ മുതലായ ഇടങ്ങളിൽ നിന്നും വാങ്ങാൻ സാധിക്കുമെങ്കിലും നമ്മൾ വീട്ടിലുണ്ടാക്കുന്ന വൈനിന് ഒരു പ്രത്യേക രുചി തന്നെയാണ്. വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ വൈൻ ഇടാവുന്നതാണ്. അത് എങ്ങനെയെന്ന് അറിയാത്തവർക്കായി പറഞ്ഞു തരാം. വൈൻ ഉണ്ടാക്കുവാനായി വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. മുന്തിരി – രണ്ടു കിലോ, വെള്ളം – 18 കപ്പ്, പഞ്ചസാര – രണ്ടര കിലോ, മുട്ട – ഒരെണ്ണം, ഗോതമ്പ് – ഒരു പിടി, യീസ്റ്റ് – ഒരു ടീ സ്പൂൺ, കറുവാപ്പട്ട – ഒരു കഷ്ണം, ഗ്രാമ്പൂ – 8 എണ്ണം, ഏലയ്ക്ക – 5 എണ്ണം.

മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് നല്ല സ്വാദിഷ്ടമായ മുന്തിരി വൈൻ വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്. അതൊന്നു കണ്ടു മനസ്സിലാക്കുക. എന്നിട്ട് അതുപ്രകാരം വൈൻ കെട്ടുക.

21 ദിവസം കൊണ്ടാണ് മേൽപ്പറഞ്ഞ രീതിയിൽ വൈൻ ഉണ്ടാക്കുവാൻ സാധിക്കുക. ഇത്രയും ചെയ്തിട്ട് 21 ദിവസം വാ മൂടിക്കെട്ടിയ ഭരണിയിലോ മറ്റോ വെക്കണം. 21 ദിവസങ്ങൾ കഴിഞ്ഞു എടുത്തു നോക്കുമ്പോൾ നല്ല സ്വാദിഷ്ടമായ മുന്തിരി വൈൻ റെഡി. അപ്പോൾ എല്ലാവരും ഇത്തവണ വൈൻ വീട്ടിൽത്തന്നെ ഉണ്ടാക്കി നോക്കുക. എന്നിട്ട് അഭിപ്രായങ്ങൾ കമന്റിലൂടെ എന്നെ അറിയിക്കണേ.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *