കൊതിയൂറും ബീഫ് അച്ചാർ വീട്ടിൽത്തന്നെ ഉണ്ടാക്കാം

ഒരുവിധം എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവമാണ് അച്ചാർ. സദ്യ ആയാലും, ദൂരയാത്രയ്ക്കു പോകുമ്പോഴും, വിദേശത്തേക്കു പോകുമ്പോഴും അച്ചാർ നിർബന്ധമാണ്. അതാണല്ലോ നമ്മുടെ കീഴ്വഴക്കം. പേർഷ്യൻ ഭാഷയിലെ അചാർ എന്ന പദത്തിൽ നിന്നാണ് അച്ചാർ എന്ന വാക്ക് ഉദ്ഭവിച്ചത്. മരുഭൂമിയിൽ പച്ചക്കറിയും മറ്റും കിട്ടാത്തതിനാലായിരുന്നു അച്ചാറിട്ട് സൂക്ഷിക്കുന്ന രീതി അവർ സ്വീകരിച്ചത്.

പൊതുവെ മാങ്ങ, നാരങ്ങ തുടങ്ങിയവയിട്ട് ഉണ്ടാക്കുന്ന അച്ചാറുകളാണ് നമ്മൾ ഉപയോഗിക്കാറുള്ളത്. എന്നാൽ ഒരുവിധം എല്ലാ ഐറ്റങ്ങളും ഉപയോഗിച്ച് അച്ചാറുകൾ ഉണ്ടാക്കാവുന്നതാണ്. അവയിൽ ഒരു സ്പെഷ്യൽ ഐറ്റമാണ് ബീഫ് അച്ചാർ. അൽപ്പം സമയവും ഉണ്ടാക്കുവാനുള്ള മനസ്സുമുണ്ടെങ്കിൽ നമുക്ക് ബീഫ് അച്ചാർ വീട്ടിൽത്തന്നെ ഉണ്ടാക്കാവുന്നതാണ്.

ബീഫ് അച്ചാർ ഇടുന്നതിനായി വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. ബീഫ് – അര കിലോ, മഞ്ഞൾ പൊടി – അര ടീ സ്പൂൺ, കാശ്മീരി മുളകുപൊടി – ഒന്നര ടീ സ്പൂൺ, ഉപ്പ് – അര ടീ സ്പൂൺ, ഇഞ്ചി – കാൽ കപ്പ്, വെളുത്തുള്ളി – കാൽ കപ്പ്, പച്ചമുളക് – 6 എണ്ണം, കാശ്മീരി മുളകുപൊടി (വേറെ) – കാൽ കപ്പ്, വിനാഗിരി – കാൽ കപ്പ്, ഓയിൽ – മുക്കാൽ കപ്പ്, ഇളം ചൂട് വെള്ളം – കാൽ കപ്പ്, ഉലുവ പൊടി – കാൽ ടീ സ്പൂൺ, ഇളം ചൂട് വെള്ളം (വേറെ) – ഒന്നര കപ്പ്, ഗരംമസാലപ്പൊടി – മുക്കാൽ ടീ സ്പൂൺ.

ഇനി മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ച് രുചികരമായ ബീഫ് അച്ചാർ ഉണ്ടാക്കുന്ന വിധം വിശദമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ കാണിക്കുന്നുണ്ട്. അതുകണ്ട് മനസിലാക്കുക.

ഉണ്ടാക്കിക്കഴിഞ്ഞു ചൂടാറിയ ശേഷം ബീഫ് അച്ചാർ കുപ്പിയിലിട്ട് സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഇത് കുറേക്കാലം കേടുകൂടാതെ ഇരിക്കുകയും ചെയ്യും. വേറെ കറികളൊന്നുമില്ലെങ്കിലും ഈ ബീഫ് അച്ചാർ മാത്രം മതി ചോറിന് കഴിക്കാൻ. സംഭവം നല്ല ടേസ്റ്റ് ഒക്കെത്തന്നെയാണ്. പക്ഷേ കൊളസ്ട്രോളും പ്രഷറുമൊക്കെ കൂടുതലുള്ളവർ ഇത് മിതമായി മാത്രം കഴിക്കുവാൻ ശ്രദ്ധിക്കുക.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.