കരുവാളിപ്പ് മാറി മുഖം തിളങ്ങാൻ ഞാൻ ഉപയോഗിക്കുന്ന രഹസ്യക്കൂട്ട്

സൗന്ദര്യ സംരക്ഷണത്തിനായി ധാരാളം കാശു മുടക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷെ വളരെ പണം മുടക്കി വാങ്ങുന്ന ക്രീമുകൾക്കും സൗന്ദര്യക്കൂട്ടുകൾക്കും സംതൃപ്തി നൽകാൻ കഴിയുന്നില്ല എന്നാണു പലരും പറയുന്നത്. ചിലർക്കാണെങ്കിൽ സൗന്ദര്യ വർധക വസ്തുക്കൾ കൊണ്ടുണ്ടാകുന്ന അലർജി പ്രശ്നങ്ങള്‍ വേറെയും. ഇനിയെന്താണ് മാർഗ്ഗം എന്ന് ചിന്തിക്കുന്നവർക്കായി ഞാൻ ഒരു കാര്യം പരിചയപ്പെടുത്തി തരാം.

വരണ്ട ചർമ്മവും കരുവാളിപ്പും മാറി തിളക്കമുള്ള മുഖസൗന്ദര്യം സ്വന്തമാക്കാൻ ഒരു അപൂർവ സൗന്ദര്യക്കൂട്ട്. ആന്റി ഏജിംഗ് ഇഫക്റ്റ് സമ്മാനിച്ച്, ചർമ്മത്തെ ഇറുക്കമുള്ളതാക്കി നിർത്തുന്ന ഫ്ലാക്സ് സീഡ‍് ജെൽ. ഫ്‌ളാക്‌ സീഡ് എന്നു പറഞ്ഞാൽ മലയാളത്തിൽ ‘ചണവിത്ത്’ എന്നാണ്. ഏതാണ്ട് നമ്മുടെ മുതിര പോലെയൊക്കെ ഇരിക്കും.

ഇതിന്റെ ഗുണം എന്തെന്നാൽ ഒരു പാഡ് ആന്റി ഓക്സിഡന്റ്സ്, വൈറ്റമിൻ E, പലതരം മിനറൽസ് എന്നിവയടങ്ങിയ ഒരു സമ്പൂർണ്ണമായ ഒന്നാണ് എന്നതാണ്. ഇത് കഴിക്കുന്നതും, തലമുടിയിൽ പുരട്ടുന്നതും, മുഖത്തു പുരട്ടുന്നതുമൊക്കെ വളരെ നല്ല ഫലം നൽകുന്നവയാണ്. അതുപോലെ തന്നെ ഇതിന്റെ ജെൽ ഉണ്ടാക്കുവാനും എളുപ്പമാണ്. അത് എങ്ങനെയെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു വിശദമായി മനസിലാക്കുക.

ചണവിത്തിന്റെ കൂടുതൽ ഗുണങ്ങൾ കൂടി ഒന്നറിഞ്ഞിരിക്കാം. ചണവിത്ത് പോഷകങ്ങള്‍ ലഭ്യമാക്കാനും, ഔഷധഗുണങ്ങള്‍ക്കുമായി ഉപയോഗിക്കുന്നു. ഇതിന് കൊളസ്ട്രോള്‍ കുറയ്ക്കാനും ശരീരത്തെ ചൂടുപിടിപ്പിക്കാനുമുള്ള കഴിവുണ്ട്. ഇത് പൊടിച്ച് വേണം ഉപയോഗിക്കാന്‍. മുഴുവനായി കഴിച്ചാല്‍ ദഹിക്കാതെ വരും.

പൊടിച്ച ചണവിത്ത് വെള്ളത്തോടൊപ്പം ദിവസവും കഴിച്ചാല്‍ ആവശ്യമായ ഫൈബര്‍ ലഭ്യമാവുകയും ദഹനവ്യവസ്ഥയെ സഹായിക്കുകയും ചെയ്യും. എന്നാല്‍ ഇതിനൊപ്പം ധാരാളം വെള്ളവും കുടിക്കണം. നിങ്ങള്‍ എത്രത്തോളം കഴിക്കുന്നു എന്നത് നിങ്ങള്‍ എന്തിന് കഴിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ചണവിത്ത് ടോസ്റ്റ് ചെയ്താല്‍ കൂടുതല്‍ രുചികരമാകും.

ചണവിത്തിലെ ലിഗാന്‍സ് കുടലില്‍ പ്രവര്‍ത്തിക്കുകയും സ്ത്രീ ഹോര്‍മോണുകളെ നിയന്ത്രിക്കുന്ന ഘടകമാവുകയും ചെയ്യും. ഇത് പ്രത്യുത്പാദനശേഷി വര്‍ദ്ധിപ്പിക്കാനും സ്തനാര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കാനും, ആര്‍ത്തവ ശേഷമുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാനും സഹായകരമാണ്.

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *