മധുരിക്കും ഓർമകളുടെ കപ്പലണ്ടി മിഠായി ഒന്ന് വീട്ടിലുണ്ടാക്കി നോക്കാം

ശർക്കരയും കപ്പലണ്ടി (നിലക്കടല)യും ചേർത്തുണ്ടാക്കുന്ന ഒരു മധുരപലഹാരമാണ് കപ്പലണ്ടി മിഠായി. ഹിന്ദിയിൽ ഇതിനെ “ചിക്കി” എന്നും, ഇംഗ്ലിഷിൽ ഇതിനെ “ബ്രിറ്റിൽ” എന്നും ഇവ അറിയപ്പെടുന്നു. കടല മിഠായി, കപ്പലണ്ടി കേക്ക്, അഭയാർത്ഥി കട്ട എന്നിങ്ങനെ കേരളത്തിൽത്തന്നെ വിവിധ നാടുകളിൽ ഇത് പല പേരുകളിലായാണ് അറിയപ്പെടുന്നത്. പണ്ട് സ്‌കൂളിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഇത് മിക്കവരുടെയും ഇഷ്ടപ്പെട്ട സ്നാക് ആയിരിക്കും. അതുകൊണ്ടുതന്നെ കപ്പലണ്ടി മിഠായിയോട് എല്ലാവർക്കും ഒരു നൊസ്റ്റാൾജിയയും കൂടി ഉണ്ടാകും.

പണ്ടൊരിക്കൽ ഫ്ലേവേഴ്സ് ഓഫ് ഇന്ത്യ എന്ന പരിപാടിയുടെ ഷൂട്ടിനായി തമിഴ്‌നാട്ടിലെ കോവിൽപ്പെട്ടി എന്ന സ്ഥലത്ത് ഞാൻ പോവുകയുണ്ടായി. അവിടെയാണ് നമ്മുടെ കപ്പലണ്ടി മിഠായിയുടെ പ്രധാന കേന്ദ്രം. അവിടുന്നാണ് പല സ്ഥലങ്ങളിലേക്കും കപ്പലണ്ടി മിഠായികൾ ധാരാളമായി എത്തുന്നത്. അന്ന് അവിടത്തെ കപ്പലണ്ടി മിഠായി ഉണ്ടാക്കുന്ന സ്ഥലങ്ങൾ എനിക്ക് നേരിട്ടു കാണുവാനുള്ള ഭാഗ്യവുമുണ്ടായി.

ചെറിയ പെട്ടിക്കടകൾ മുതൽ വലിയ ബേക്കറികളിൽ വരെ കപ്പലണ്ടി മിഠായി ഇന്ന് ലഭ്യമാണ്. വളരെ രുചികരമായ കപ്പലണ്ടി മിഠായി നമുക്ക് വളരെ ഈസിയായി വീട്ടിലുണ്ടാക്കാവുന്നതാണ്. അതിനു വേണ്ട സാധനങ്ങൾ ഇനി പറയുന്നവയാണ്. കപ്പലണ്ടി (നിലക്കടല) രണ്ടു കപ്പ്, ശർക്കര – ഒരു കപ്പ്, പഞ്ചസാര – രണ്ടു ടേബിൾ സ്പൂൺ, വെള്ളം – അഞ്ച് ടേബിൾ സ്പൂൺ, നെയ്യ് – ആവശ്യത്തിന്. ഇനി ഈ ചേരുവകൾ ഉപയോഗിച്ച് കപ്പലണ്ടി മിഠായി എങ്ങനെ തയ്യാറാക്കാം എന്നു നോക്കാം. അതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ ഒന്നു കാണുക.

കണ്ടില്ലേ, കഴിക്കുന്നതു പോലെത്തന്നെ വളരെ എളുപ്പമല്ലേ കപ്പലണ്ടി മിഠായി ഉണ്ടാക്കുവാനും? ചെലവും കുറവ്. അപ്പോൾ ഇനി ഇത് നിങ്ങളൊന്നു വീട്ടിൽ പരീക്ഷിച്ചു നോക്കുക. കുട്ടികൾക്കൊക്കെ വെറുതെ കൊറിച്ചു നടക്കാൻ ഒരു ഹോംമെയ്‌ഡ്‌ സ്‌നാക്‌സ് തന്നെ ആയിക്കൊള്ളട്ടെ. ഇത് ഉണ്ടാക്കി നോക്കിയിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റിൽ രേഖപ്പെടുത്തുകയും കൂടി വേണം കേട്ടോ.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.