20 മിനുറ്റിൽ വെറും 3 ചേരുവകൾ കൊണ്ട് ഒരു അടിപൊളി ഹൽവ

ഏവർക്കും ഇഷ്ടമേറിയ ഒരു മധുരപലഹാരമാണ് ഹൽവ. നമ്മൾ അലുവ എന്നും പറയും. യഥാർത്ഥത്തിൽ ഹൽവയുടെ ഉത്ഭവസ്ഥലം അറേബ്യയാണ്. ഹൽ‌വ എന്നത് അറബി പദമാണ്‌. ‘ഹലവ’ എന്ന അറബി പദം മാധുര്യം എന്ന അർത്ഥത്തിലാണെങ്കിൽ ‘ഹൽ‌വാ’ എന്നത് മധുരപലഹാരം, മിഠായി എന്നൊക്കെയാണ്‌ അർത്ഥമാക്കുന്നത്.

അറബിനാടുകൾ കൂടാതെ ഇന്ത്യയിലും പാക്കിസ്ഥാനിലുമൊക്കെ ഹൽവ ലഭ്യമാണ്. ഇനി നമ്മുടെ നാട്ടിൽ പേരുകേട്ട ഒരു ഹൽവയാണ് കോഴിക്കോടൻ ഹൽവ. കോഴിക്കോട്ടെ മിട്ടായിത്തെരുവിലാണ് കോഴിക്കോടൻ ഹൽവ പ്രധാനമായും ലഭിക്കുന്നത്. അപ്പോൾ ഹൽവ വിശേഷങ്ങളൊക്കെ ഇങ്ങനെയൊക്കെയാണ്.

നമ്മൾ പൊതുവെ ഹൽവ വാങ്ങാറുള്ളത് ബേക്കറികളിൽ നിന്നുമാണ്. എന്നാൽ ഒന്നു മനസ്സുവെച്ചാൽ രുചികരമായ ഹൽവ നമുക്ക് വീട്ടിൽത്തന്നെയുണ്ടാക്കാം. 20 മിനുറ്റിൽ വെറും 3 ചേരുവകൾ കൊണ്ട് ഒരു അടിപൊളി ‘ബോംബെ – കറാച്ചി ഹൽവ’ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം. അതിനാവശ്യമായ ചേരുവകൾ ഇനി പറയുന്നവയാണ്. കോൺഫ്ലോർ (ചോളപ്പൊടി) – ഒരു കപ്പ്, പഞ്ചസാര – രണ്ടു കപ്പ്, വെള്ളം രണ്ട്‍ + രണ്ട് കപ്പ്, നാരങ്ങാനീര് – ഒരു ടീ സ്പൂൺ, ഓറഞ്ച് റെഡ് ഫുഡ് കളർ – കാൽ ടീ സ്പൂൺ, നെയ്യ് – മൂന്ന് ടേബിൾ സ്പൂൺ, ഏലക്കാപ്പൊടി – മുക്കാൽ ടീ സ്പൂൺ.

മേൽപ്പറഞ്ഞ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് സിംപിളായി ബോംബെ – കറാച്ചി ഹൽവ വീട്ടിൽ ഉണ്ടാക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കുക.

അപ്പോൾ നിങ്ങൾ ഇതൊന്നു വീട്ടിൽ തയ്യാറാക്കി നോക്കൂ. മധുരപലഹാരങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ട്രൈ ചെയ്യാവുന്ന ഒന്നാണ് ഈ ഹൽവ. പിന്നെയൊരു കാര്യം കൂടി ശ്രദ്ധിക്കുക – പ്രമേഹരോഗികൾ മധുരം അൽപ്പം കുറച്ചു കഴിക്കണം.

NOTE : This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert).

About Me – It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This website www.lekshminair.com is my latest venture to share my recipes with you and to be connected with you.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published.