Currently Browsing: Recipes

പ്രഷർകുക്കർ ഉപയോഗിച്ച് ഒരു അടിപൊളി ‘ടൂട്ടി ഫ്രൂട്ടി കേക്ക്’ ഉണ്ടാക്കാം

ലോക്ക്ഡൗൺ കാലഘട്ടത്തിൽ മിക്കയാളുകളും വീട്ടിലിരുന്നു പരീക്ഷിച്ച ഒരു ഐറ്റമാണ് കേക്ക്. കേക്ക് ഉണ്ടാക്കി പഠിച്ചു പലരും മാസങ്ങൾക്കകം ഒരു ചെറിയ ബിസിനസ്സ് എന്ന ലെവലിലേക്കും എത്തിച്ചേർന്നിട്ടുണ്ട്. വളരെ നല്ല കാര്യം തന്നെയാണത്. പണ്ടൊക്കെ കേക്കുകൾ ബേക്കറികളിൽ മാത്രമായിരുന്നു ഉണ്ടാക്കിയിരുന്നത്. കാരണം, ഇത് ബേക്ക് ചെയ്യുവാനായി ഇലക്ട്രിക് ഓവൻ വേണമെന്നതായിരുന്നു കാര്യം. പക്ഷേ ഇപ്പോൾ കളി മാറി. കേക്കുകൾ ബേക്ക് ചെയ്യുവാനായി ഓവൻ വേണമെന്നു നിർബന്ധമില്ല. പകരം കുക്കറിലോ ഇഡ്ഡലിത്തട്ടിലോ ഒക്കെ ബേക്ക് ചെയ്തുകൊണ്ട് കിടിലൻ കേക്കുകൾ നമ്മുടെ […]

CONTINUE READING

നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടാൻ ഇതാ മൂന്നു പ്രകൃതിദത്ത ജ്യൂസുകൾ

ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിന്‍റെ ലക്ഷണമാണ് രോഗപ്രതിരോധശേഷി അഥവാ ഇമ്മ്യൂണിറ്റി. കൊറോണ വൈറസ് നമ്മുടെ നാടെങ്ങും പടർന്നു പന്തലിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടേണ്ടത് വളരെ ആവശ്യമായ ഒരു കാര്യമാണ്. കാരണം കോവിഡ് 19 എന്ന കൊറോണ വൈറസ് ആക്രമിച്ചു കീഴടക്കുന്നത് രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളെയാണ്. ഒരു വ്യക്തിക്ക് എത്രത്തോളം പ്രതിരോധശേഷിയുണ്ടോ അത്രത്തോളം അസുഖങ്ങൾ വരാനുള്ള സാധ്യതയും കുറവാണ്. വൈറസ്, ബാക്ടീരിയ തുടങ്ങിയ രോഗകാരികളെ ശരീരത്തിലേക്ക് കടക്കുന്നതിൽ നിന്നും തടയുവാനുള്ള നമ്മുടെ ശരീരത്തിൽത്തന്നെയുള്ള സംവിധാനമാണ് രോഗപ്രതിരോധശേഷി. […]

CONTINUE READING

പത്തു മിനിറ്റിനുള്ളിൽ ഒരു പലഹാരം… നല്ല മൊരിഞ്ഞ ഉള്ളി പകോറസ്

തിരക്കുകൾക്കിടയിൽ പാചകത്തിനു സമയം കിട്ടുന്നില്ലെന്ന പരാതിയുണ്ടോ? എങ്കിൽ വെറും പത്തു മിനിറ്റ് സമയം നീക്കിവെച്ചാൽ വൈകുന്നേരം ചായയ്ക്ക് കഴിക്കുവാൻ ഒരു കിടിലൻ സ്‌നാക്ക് ഉണ്ടാക്കാം. വേറൊന്നുമല്ല, നല്ല മൊരിഞ്ഞ ഉള്ളി പക്കോറാസ്. ഇതിനായി ഉപയോഗിക്കുന്നതാകട്ടെ, നമ്മുടെ അടുക്കളയിൽത്തന്നെ സ്ഥിരമായി ഉപയോഗിക്കുന്ന വിരലിലെണ്ണാവുന്ന ചേരുവകൾ മാത്രവും. ഉള്ളി പക്കോറാസ്‌ ഉണ്ടാക്കാൻ വേണ്ട ആ ചേരുവകൾ ഇനി പറയുന്നവയാണ്. സവാള – 2 എണ്ണം, കാശ്മീരി മുളകുപൊടി – രണ്ടു ടീ സ്പൂൺ, മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ, […]

CONTINUE READING

ചായക്കടയിലെ ഉണ്ടംപൊരി എളുപ്പത്തിൽ രുചിയോടെ വീട്ടിലുണ്ടാക്കാം

മലയാളികളുടെ ചായക്കടികളിൽ പ്രധാനപ്പെട്ട ഒന്നാണ് ഉണ്ടംപൊരി. ചായക്കടകൾ എന്നു മുതലാണോ ഉണ്ടായത്, അന്നു മുതലേ തന്നെ ഉണ്ടംപൊരിയും ഉണ്ടെന്നു പറയാം. അതെ വർഷങ്ങളായി ചായക്കടകളുടെ ചില്ലലമാരയിൽ ഇരുന്നുകൊണ്ട് നമ്മളെ കൊതിപ്പിച്ച, ഇന്നും കൊതിപ്പിച്ചു കൊണ്ടിരിക്കുന്ന അതേ ഉണ്ടംപൊരി തന്നെ. ചിലയിടങ്ങളിൽ ഉണ്ടംപൊരിയെ ബോണ്ട എന്നും വിളിക്കാറുണ്ട്. പിസ്സയും ബർഗറുമൊക്കെ സ്‌നാക്‌സ് ലിസ്റ്റിൽ ഇടംപിടിച്ചെങ്കിലും നമ്മുടെ ഉണ്ടംപൊരിയുടെയും പഴംപൊരിയുടെതുമൊക്കെ രുചി അതൊന്നു വേറെതന്നെയാണ്. പൊതുവെ ചായക്കടകളിലാണ് ഉണ്ടംപൊരി കാണപ്പെടുന്നതെങ്കിലും നമുക്ക് വളരെ ഈസിയായി ഈ പലഹാരം വീട്ടിലുണ്ടാക്കാവുന്നതാണ്. എന്നാൽപ്പിന്നെ […]

CONTINUE READING

ബാല്യകാലസ്മരണകളുണർത്തുന്ന ‘തേൻമിഠായി’ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

നമ്മുടെയൊക്കെ കുട്ടിക്കാലത്തെ പ്രധാനപ്പെട്ട നൊസ്റ്റാൾജിക് ഓർമ്മകളിൽ ഒന്നായിരിക്കും മിഠായികളുടെ രുചിയും അവ നുണഞ്ഞുകൊണ്ടുള്ള നടത്തവുമൊക്കെ. അത്തരത്തിൽ ബാല്യകാല സ്മരണകളുണർത്തുന്ന ഒരു മിഠായിയാണ് തേൻ മിഠായി. തേൻമിഠായിയുടെ പിറവി ശരിക്കും തമിഴ്‌നാട്ടിൽ നിന്നാണെങ്കിലും കേരളത്തിലായിരിക്കും ഇതിനു കൂടുതൽ ആരാധകർ. നമ്മുടെ നാട്ടിൽ ചിലയിടങ്ങളിൽ ഇതിനെ തേൻനിലാവ്, പഞ്ചാര മിട്ടായി, ചോപ്പുണ്ട എന്നൊക്കെയും പറയാറുണ്ട്. സ്‌കൂളിനടുത്തുള്ള പെട്ടിക്കടകളിലെ ചില്ലുഭരണികളിലിരുന്നുകൊണ്ട് കുട്ടികളെ കൊതിപ്പിക്കുന്ന തേൻമിഠായി കഴിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ചോക്കലേറ്റുകൾ വാഴുന്ന ഇക്കാലത്തെ കുട്ടികൾക്ക് പണ്ടുകാലത്ത് അഞ്ചോ പത്തോ പൈസയ്ക്ക് കിട്ടുന്ന […]

CONTINUE READING

വെറും 10 മിനിറ്റു കൊണ്ട് തയ്യാറാക്കാം രുചികരമായ ‘തായ് ഫ്രൈഡ്റൈസ്’

ബിരിയാണി പോലെത്തന്നെ ഏവർക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ഫ്രൈഡ് റൈസും. ഫ്രൈഡ് റൈസ് പൊതുവെ ചൈനീസ് വിഭവമാണെങ്കിലും പല സ്ഥലങ്ങളിലും ഇന്ന് തദ്ദേശീയമായ സ്വാദോടെ ഇത് ലഭ്യമാണ്. അവയിൽ പ്രശസ്തമായ ഒന്നാണ് തായ് ഫ്രൈഡ് റൈസ്. പേരുപോലെത്തന്നെ ഒരു തായ്‌ലൻഡ് സ്പെഷ്യൽ വിഭവമാണിത്. എങ്കിൽ അടുത്ത തവണ തായ്‌ലൻഡിൽ പോകുമ്പോൾ ഇതൊന്നു രുചിച്ചു കളയാം എന്നു വിചാരിക്കുന്നവർ അതുവരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നോർക്കുക. കാരണം നമുക്ക് വീട്ടിൽത്തന്നെ വളരെ എളുപ്പത്തിൽ തായ് ഫ്രൈഡ് റൈസ് ഉണ്ടാക്കാവുന്നതാണ്. തായ് ഫ്രൈഡ് […]

CONTINUE READING

രുചിയേറിയ ‘കോട്ടയം സ്റ്റൈൽ’ മീൻകറി ഉണ്ടാക്കാൻ പഠിച്ചാലോ?

മീൻകറി ഇഷ്ടമില്ലാത്തവർ വളരെ കുറവായിരിക്കും. നല്ല കുടംപുളിയിട്ട, എരിവുള്ള മീൻചാറ് ചോറിലൊഴിച്ചു കഴിച്ചാൽ എന്റെ പൊന്നോ ഓർക്കുമ്പോൾ തന്നെ മീൻ പ്രേമികളുടെ വായിൽ വെള്ളം നിറയും. ഊണിനു മീൻകറിയുണ്ടെങ്കിൽ വേറെ കറികളൊന്നും തന്നെ വേണ്ട. അന്നത്തെ ഊണ് കുശാലായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പല രീതികളിലായാണ് മീൻകറി ഉണ്ടാക്കുന്നത്. അതിൽ പ്രസിദ്ധമായ ഒരു രീതിയാണ് കോട്ടയം സ്റ്റൈൽ മീൻകറി. കോട്ടയം സ്റ്റൈൽ മീൻകറി ഒരു ഒന്നൊന്നര സംഭവം തന്നെയാണ്. അത് എങ്ങനെ നമുക്ക് ഉണ്ടാക്കാം? അതിനായി വേണ്ട […]

CONTINUE READING

വെറും 10 മിനിറ്റിൽ തയ്യാറാക്കാം രുചികരമായ പൊട്ടറ്റോ സ്റ്റിക്ക്‌സ്

വൈകുന്നേരങ്ങളിൽ ചായയുടെ കൂടെ കഴിക്കുവാൻ പറ്റിയ ഒരു സ്‌നാക് ആണ് കപ്പ വറുത്തത് അഥവാ കൊള്ളി വറുത്തത്. ഇതേപോലെ തന്നെ രുചികരമായ ഒരു ഐറ്റമാണ് ഉരുളക്കിഴങ്ങ് കൊണ്ടുള്ള പൊട്ടറ്റോ സ്റ്റിക്ക്‌സ്. സാധാരണ നമ്മൾ ബേക്കറികളിൽ നിന്നുമാണ് ഇത് വാങ്ങാറുള്ളത്. പക്ഷേ ഇത് വളരെ സിംപിളായി നമുക്ക് വീട്ടിൽത്തന്നെ ഉണ്ടാക്കാമെന്ന കാര്യം പലർക്കുമറിയില്ലെന്നു തോന്നുന്നു. വെറും 10 മിനിറ്റിൽ തയ്യാറാക്കാം രുചികരമായ പൊട്ടറ്റോ സ്റ്റിക്ക്‌സ്. അതിനുവേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. ഉരുളക്കിഴങ്ങ് – മൂന്നെണ്ണം, കോൺഫ്ലോർ – രണ്ട് […]

CONTINUE READING

ഗോതമ്പു പൊടികൊണ്ട് രുചികരമായ മുട്ട പൊറോട്ട ഉണ്ടാക്കാം

‘മലയാളികളുടെ ദേശീയഭക്ഷണം’ എന്ന തമാശപ്പേരിൽ അറിയപ്പെടുന്ന ഒരു വിഭവമാണ് പൊറോട്ട. പൊറോട്ട പലവിധത്തിലുണ്ടാക്കാവുന്നതാണ്. അത്തരത്തിൽ വ്യത്യസ്തമായ ഒരു പൊറോട്ടയാണ് മുട്ട പൊറോട്ട. പേര് കേൾക്കുമ്പോൾ തന്നെ മനസ്സിലായില്ലേ, മുട്ട കൊണ്ടുള്ള ഒരു പൊറോട്ടയാണിത്. വ്യത്യസ്തമായ ഈ മുട്ടപൊറോട്ട ഉണ്ടാക്കുവാൻ വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. ആട്ടപ്പൊടി – മൂന്ന് കപ്പ്, ഓയിൽ – ഒരു ടേബിൾ സ്പൂൺ, പച്ചമുളക് – രണ്ടെണ്ണം ചെറുതായി അരിഞ്ഞത്, സവാള – ഒരെണ്ണം ചെറുതായി അരിഞ്ഞത്, മുട്ട – നാലെണ്ണം, നെയ്യ്, […]

CONTINUE READING

പൂപോലെ മൃദുലമായ മൂന്നു തരം വ്യത്യസ്തമായ പുട്ടുകൾ ഉണ്ടാക്കാൻ പഠിക്കാം

നമ്മൾ കേരളീയരുടെ ഒരു പ്രധാ‍ന ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് പുട്ട്. പുട്ട് കഴിക്കാത്ത മലയാളികൾ ആരുംതന്നെ ഉണ്ടാകാൻ വഴിയില്ല. അമേരിക്കയിൽ ആണെങ്കിലും യൂറോപ്പിൽ ആണെങ്കിലും ബ്രേക്ക്ഫാസ്റ്റിനു മലയാളികളിൽ ഭൂരിഭാഗവും പുട്ട് ഉണ്ടാക്കുവാൻ ശ്രമിക്കും. അത്രയ്ക്കുണ്ട് മലയാളികൾക്ക് പുട്ടുമായുള്ള ആത്മബന്ധം. ബ്രേക്ക് ഫാസ്റ്റിനു മാത്രമല്ല രാത്രിഭക്ഷണമായും പുട്ട് കഴിക്കുന്നവരുണ്ട്. കേരളത്തിലെ മിക്ക നാടൻ ഭക്ഷണശാലകളിലും പുട്ട് ഒരു പ്രധാന വിഭവമാണ്. പുട്ടിന്റെ പലതരത്തിലുള്ള വകഭേദങ്ങൾ മാത്രം ലഭിക്കുന്ന തരത്തിലുള്ള പുട്ട് കടകളും നമ്മുടെ നാട്ടിൽ കാണാം. നടൻ ദിലീപിന്റെ ‘ദേ […]

CONTINUE READING