Editor 41 posts

Currently Browsing: Editor

വെറും രണ്ടാഴ്ച കൊണ്ട് വയർ കുറയ്ക്കുവാൻ ഞാൻ പരീക്ഷിച്ച ഒരു മാജിക്കൽ ഡ്രിങ്ക്

നമുക്കിടയിൽ ധാരാളമാളുകൾ വണ്ണം കൂടുതലാണ് എന്ന കാരണത്താൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. തടി കൂടുന്നു എന്ന് പറയുമ്പോൾ നമ്മളെല്ലാവരും ഫോക്കസ് ചെയ്യുന്നത് വയറിൻ്റെ ഭാഗത്തെയാണ്. അതായത് കുടവയർ ചാടുന്നു എന്ന പരിഭവമായിരിക്കും പലർക്കും. വയർ കുറയ്ക്കുവാനായി പല മാർഗ്ഗങ്ങൾ തേടുന്നവരുണ്ട്. ചിലർ ഭക്ഷണം കുറച്ചു കഴിച്ചുകൊണ്ട് ഏതാണ്ട് പട്ടിണി കിടക്കുന്ന അവസ്ഥയിൽ വയർ കുറയ്ക്കുവാൻ ശ്രമിക്കാറുണ്ട്. എന്നാൽ അതൊന്നും ശരിയായ വഴിയില്ലെന്ന് ഓർക്കുക. തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന പല വീട്ടുവൈദ്യങ്ങളുമുണ്ട്. കൃത്രിമ മരുന്നുകളുടേയും കൃത്രിമ മാര്‍ഗങ്ങളുടേയും പുറകേ […]

CONTINUE READING

ആലപ്പുഴയിലെ ഹൗസ്ബോട്ടുകളുടെ ചരിത്രവും വിശേഷങ്ങളും ഒന്നറിഞ്ഞിരിക്കാം

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന നമ്മുടെ ആലപ്പുഴ… തീർച്ചയായും കണ്ടിരിക്കേണ്ട ലോകത്തിലെ 50 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ നമ്മുടെ കേരളത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലോക ടൂറിസം രംഗത്ത് കേരളത്തെ ഇത്രയധികം പ്രസിദ്ധമാക്കിയതിൽ ആലപ്പുഴയ്ക്കുള്ള പങ്ക് പ്രധാനപ്പെട്ടതാണ്. കേരളത്തിലേക്ക് വരുന്ന സഞ്ചാരികളിൽ 70% മുകളിൽ ആളുകൾ തങ്ങളുടെ ഇഷ്ടമേഖലയായി തിരഞ്ഞെടുക്കുന്നത് ആലപ്പുഴയെയാണ്. ആലപ്പുഴയുടെ ദൃശ്യഭംഗിയും, ജലാശയങ്ങളും, നെല്‍പാടങ്ങളും പകർന്നു നൽകുന്ന മനോഹാരിത അവര്‍ണ്ണനീയമാണ്. ആലപ്പുഴയെ ലോക വിനോദ സഞ്ചാര മേഖലയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത് ഹൗസ്‌ബോട്ടുകളുടെ കടന്നു വരവാണ്. ആലപ്പുഴയിലെ […]

CONTINUE READING

മീൻ ഫ്രൈ ചെയ്യുമ്പോൾ രുചി കൂട്ടുവാൻ രണ്ടു ചേരുവകൾ അറിഞ്ഞിരിക്കാം

മീൻ വിഭവങ്ങൾ ഇഷ്ടമില്ലാത്ത മലയാളികൾ പൊതുവെ കുറവായിരിക്കും. ഊണിനു മീൻ നിർബന്ധമായും വേണം എന്ന് നിർബന്ധമുള്ളവരും നമുക്കിടയിലുണ്ട്. പൊതുവേ മീൻ കറിവെക്കുകയും, ഫ്രൈ ചെയ്യുകയുമാണ് ചെയ്യാറുള്ളത്. മീൻകറികൾ പലതരത്തിൽ, പല രുചിയിൽ തയ്യാറാക്കാവുന്നതാണ്. മീൻ ഫ്രൈയാകട്ടെ കറിയെക്കാൾ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമാണ്. ഇത്തരത്തിൽ മീൻ ഫ്രൈ ചെയ്യുമ്പോൾ അത് നല്ല രുചികരമാക്കുവാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. അതിനൊരു പൊടിക്കൈ നിങ്ങൾക്ക് പറഞ്ഞു തരാം. ആദ്യം നമുക്ക് അയല മീൻ ഫ്രൈ തയ്യാറാക്കുവാനായി എടുക്കാം. ഇതിനായി വേണ്ട […]

CONTINUE READING

സൗന്ദര്യത്തിനും ആരോഗ്യത്തിനും കഴിച്ചിരിക്കേണ്ട 8 ഭക്ഷണകാര്യങ്ങൾ

നമ്മുടെ നിത്യ ജീവിതത്തിൽ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായകരമായ ഒത്തിരി ഘടകങ്ങളുണ്ട്. അവയിലൊന്നാണ് ഭക്ഷണശൈലി. പലരും ഭക്ഷണം കുറച്ചുകൊണ്ട് ഡയറ്റ് പ്ലാനുകൾ ഫോളോ ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷേ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങളുൾപ്പെടുത്തിയ ഡയറ്റ് പ്ലാൻ ആയിരിക്കണം സ്വീകരിക്കേണ്ടത്. ശരീരത്തിന് ആവശ്യമായ ഹെൽത്തി ഫുഡ് ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. വളരെ ചിലവേറിയ തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കി നാടൻ ഭക്ഷണക്രമം ഒന്ന് ശീലിച്ചു നോക്കാം. ഇത്തരത്തിൽ എല്ലാദിവസവും തീർച്ചയായും കഴിക്കേണ്ട 8 ഭക്ഷണങ്ങൾ പരിചയപ്പെടാം. 1. മുട്ട – […]

CONTINUE READING

വെറും പത്തു മിനിറ്റിനുള്ളിൽ ഒരു അടിപൊളി മുട്ട മസാല ബിരിയാണി

പ്രായഭേദമന്യേ ഒട്ടുമിക്കയാളുകൾക്കും ഇഷ്ടപ്പെട്ട ഒരു വിഭവമാണ് ബിരിയാണി. ചിക്കൻ ബിരിയാണി, മട്ടൻ ബിരിയാണി, ബീഫ് ബിരിയാണി, വെജിറ്റബിൾ ബിരിയാണി, എഗ്ഗ് ബിരിയാണി എന്നിങ്ങനെയൊക്കെ ബിരിയാണികൾ പലതരത്തിലുണ്ട്. നമ്മളിൽ കൂടുതലാളുകളും കഴിച്ചിട്ടുണ്ടാകുക ചിക്കൻ ബിരിയാണി തന്നെയായിരിക്കും. ചിക്കനും ബീഫുമൊന്നും കഴിക്കാത്ത നോൺവെജിറ്റേറിയൻ ആളുകൾക്ക് കഴിക്കാവുന്ന ഒന്നാണ് മുട്ട ബിരിയാണി. അപ്പോൾ കാര്യത്തിലേക്ക് കടക്കാം. വളരെ എളുപ്പത്തിൽ, വെറും പത്തു മിനിറ്റ് കൊണ്ട് ഒരു മുട്ട മസാല ബിരിയാണി തയ്യാറാക്കി നോക്കിയാലോ? അതിനായി വേണ്ട ചേരുവകൾ ഇനി പറയുന്നവയാണ്. ആദ്യം […]

CONTINUE READING

എല്ലാവർക്കും ഇഷ്ടപ്പെട്ട വിഭവമായ ബിരിയാണിയുടെ ചരിത്രം അറിയാമോ?

അരി കൊണ്ടുണ്ടാക്കുന്ന ഒരു ഭക്ഷണവിഭവമാണ് ബിരിയാണി. അരി( മിക്കവാറും ബസ്മതി അരി), സുഗന്ധവ്യഞ്ജനങ്ങൾ, ഇറച്ചി, പച്ചക്കറികൾ, തൈര് എന്നിവയുടെ മിശ്രിതമാണ് ഈ വിഭവം. മധ്യപൂർവ ദേശങ്ങളിലും തെക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഏറെ ആസ്വദിക്കപ്പെടുന്നു. പല രീതിയിൽ ബിരിയാണികൾ ഉണ്ടാക്കാവുന്നതാണ്‌. പ്രധാനമായും ചിക്കൻ, മട്ടൻ എന്നീ ബിരിയാണികളാണ്‌ ഉള്ളത്. അറബി നാടുകളിൽ ഒട്ടകത്തിന്റേയും ഇന്ത്യപോലുള്ള രാജ്യങ്ങളിൽ ബീഫ്, ഫിഷ് എന്നീ ബിരിയാണികളും ഉണ്ട്. സുഗന്ധവ്യഞ്ജനങ്ങളാണ് ബിരിയാണിയുടെ രുചി നിർണ്ണയിക്കുന്നതിലെ പ്രധാന ഘടകങ്ങൾ. ഗ്രാമ്പൂ, ഏലക്ക, കറുവാപ്പട്ട, മല്ലിയില, കറിയിലകൾ […]

CONTINUE READING

പ്രഷർകുക്കർ ഉപയോഗിച്ച് ഒരു അടിപൊളി ‘ടൂട്ടി ഫ്രൂട്ടി കേക്ക്’ ഉണ്ടാക്കാം

ലോക്ക്ഡൗൺ കാലഘട്ടത്തിൽ മിക്കയാളുകളും വീട്ടിലിരുന്നു പരീക്ഷിച്ച ഒരു ഐറ്റമാണ് കേക്ക്. കേക്ക് ഉണ്ടാക്കി പഠിച്ചു പലരും മാസങ്ങൾക്കകം ഒരു ചെറിയ ബിസിനസ്സ് എന്ന ലെവലിലേക്കും എത്തിച്ചേർന്നിട്ടുണ്ട്. വളരെ നല്ല കാര്യം തന്നെയാണത്. പണ്ടൊക്കെ കേക്കുകൾ ബേക്കറികളിൽ മാത്രമായിരുന്നു ഉണ്ടാക്കിയിരുന്നത്. കാരണം, ഇത് ബേക്ക് ചെയ്യുവാനായി ഇലക്ട്രിക് ഓവൻ വേണമെന്നതായിരുന്നു കാര്യം. പക്ഷേ ഇപ്പോൾ കളി മാറി. കേക്കുകൾ ബേക്ക് ചെയ്യുവാനായി ഓവൻ വേണമെന്നു നിർബന്ധമില്ല. പകരം കുക്കറിലോ ഇഡ്ഡലിത്തട്ടിലോ ഒക്കെ ബേക്ക് ചെയ്തുകൊണ്ട് കിടിലൻ കേക്കുകൾ നമ്മുടെ […]

CONTINUE READING

ആകാശത്ത് ഒരു ജനനം; ചരിത്രമായി ഇൻഡിഗോയുടെ ഡൽഹി – ബെംഗളൂരു വിമാനം

നമ്മൾ യാത്ര ചെയ്യുന്ന വിമാനത്തിൽ ഒരു ജനനം നടന്നാലോ? ലോകമെമ്പാടുമായി ധാരാളം ഇൻ ഫ്‌ളൈറ്റ് ഡെലിവറികൾ നടന്നിട്ടുണ്ട്. അവ വാർത്തകളുമായിട്ടുണ്ട്. അവയിൽ ഏറ്റവുമൊടുവിലത്തെ സംഭവമാണ് 2020 ഒക്ടോബർ 7 നു ഒരു ഇൻഡിഗോ വിമാനത്തിൽ നടന്നത്. ആ സംഭവം ഇങ്ങനെ… 2020 ഒക്ടോബർ 7, ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും ബെംഗളൂരുവിലെ കെമ്പഗൗഡ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പറക്കുകയായിരുന്നു ഇൻഡിഗോയുടെ 6E 122 എന്ന എയർബസ് A320 വിമാനം. യാത്രയ്ക്കിടയിൽ മോണിക്ക എന്നു പേരുള്ള 30 കാരിയായ, […]

CONTINUE READING

നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടാൻ ഇതാ മൂന്നു പ്രകൃതിദത്ത ജ്യൂസുകൾ

ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിന്‍റെ ലക്ഷണമാണ് രോഗപ്രതിരോധശേഷി അഥവാ ഇമ്മ്യൂണിറ്റി. കൊറോണ വൈറസ് നമ്മുടെ നാടെങ്ങും പടർന്നു പന്തലിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കൂട്ടേണ്ടത് വളരെ ആവശ്യമായ ഒരു കാര്യമാണ്. കാരണം കോവിഡ് 19 എന്ന കൊറോണ വൈറസ് ആക്രമിച്ചു കീഴടക്കുന്നത് രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകളെയാണ്. ഒരു വ്യക്തിക്ക് എത്രത്തോളം പ്രതിരോധശേഷിയുണ്ടോ അത്രത്തോളം അസുഖങ്ങൾ വരാനുള്ള സാധ്യതയും കുറവാണ്. വൈറസ്, ബാക്ടീരിയ തുടങ്ങിയ രോഗകാരികളെ ശരീരത്തിലേക്ക് കടക്കുന്നതിൽ നിന്നും തടയുവാനുള്ള നമ്മുടെ ശരീരത്തിൽത്തന്നെയുള്ള സംവിധാനമാണ് രോഗപ്രതിരോധശേഷി. […]

CONTINUE READING

പത്തു മിനിറ്റിനുള്ളിൽ ഒരു പലഹാരം… നല്ല മൊരിഞ്ഞ ഉള്ളി പകോറസ്

തിരക്കുകൾക്കിടയിൽ പാചകത്തിനു സമയം കിട്ടുന്നില്ലെന്ന പരാതിയുണ്ടോ? എങ്കിൽ വെറും പത്തു മിനിറ്റ് സമയം നീക്കിവെച്ചാൽ വൈകുന്നേരം ചായയ്ക്ക് കഴിക്കുവാൻ ഒരു കിടിലൻ സ്‌നാക്ക് ഉണ്ടാക്കാം. വേറൊന്നുമല്ല, നല്ല മൊരിഞ്ഞ ഉള്ളി പക്കോറാസ്. ഇതിനായി ഉപയോഗിക്കുന്നതാകട്ടെ, നമ്മുടെ അടുക്കളയിൽത്തന്നെ സ്ഥിരമായി ഉപയോഗിക്കുന്ന വിരലിലെണ്ണാവുന്ന ചേരുവകൾ മാത്രവും. ഉള്ളി പക്കോറാസ്‌ ഉണ്ടാക്കാൻ വേണ്ട ആ ചേരുവകൾ ഇനി പറയുന്നവയാണ്. സവാള – 2 എണ്ണം, കാശ്മീരി മുളകുപൊടി – രണ്ടു ടീ സ്പൂൺ, മഞ്ഞൾപ്പൊടി – കാൽ ടീ സ്പൂൺ, […]

CONTINUE READING