സൗന്ദര്യത്തിനും ആരോഗ്യത്തിനും കഴിച്ചിരിക്കേണ്ട 8 ഭക്ഷണകാര്യങ്ങൾ

നമ്മുടെ നിത്യ ജീവിതത്തിൽ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായകരമായ ഒത്തിരി ഘടകങ്ങളുണ്ട്. അവയിലൊന്നാണ് ഭക്ഷണശൈലി. പലരും ഭക്ഷണം കുറച്ചുകൊണ്ട് ഡയറ്റ് പ്ലാനുകൾ ഫോളോ ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷേ നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകഗുണങ്ങളുൾപ്പെടുത്തിയ ഡയറ്റ് പ്ലാൻ ആയിരിക്കണം സ്വീകരിക്കേണ്ടത്. ശരീരത്തിന് ആവശ്യമായ ഹെൽത്തി ഫുഡ് ഡയറ്റ് പ്ലാനിൽ ഉൾപ്പെടുത്തേണ്ടത് ആവശ്യമാണ്. വളരെ ചിലവേറിയ തരത്തിലുള്ള ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കി നാടൻ ഭക്ഷണക്രമം ഒന്ന് ശീലിച്ചു നോക്കാം. ഇത്തരത്തിൽ എല്ലാദിവസവും തീർച്ചയായും കഴിക്കേണ്ട 8 ഭക്ഷണങ്ങൾ പരിചയപ്പെടാം.

1. മുട്ട – ഒരു വ്യക്തി ദിവസവും ഒരു മുട്ട കഴിക്കുന്നത് വളരെ നല്ലതാണ്. ഞാൻ ദിവസേന ഓരോ മുട്ട കഴിക്കാറുള്ള വ്യക്തിയാണ്. പ്രോട്ടീൻ, അമിനോ ആസിഡ് എന്നിവ ശരീരത്തിന് കിട്ടാൻ ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ ധാരാളമുണ്ട്, നല്ല കൊളസ്ട്രോൾ കിട്ടാനും നല്ലതാണ്. ഇനി നിങ്ങൾ മുട്ട കഴിക്കാത്ത വ്യക്തി ആണെങ്കിൽ മുട്ടയ്ക്ക് പകരം ധാന്യങ്ങൾ മുളപ്പിച്ച് കഴിക്കാം.

2. ബദാം – ബദാം ഇന്ന് നമ്മുടെ നാട്ടിലെ കടകളിൽ ധാരാളമായി ലഭിക്കുന്ന ഒന്നാണ്. ഓമേഗാ 3 ഫാറ്റി ആസിഡ്, വൈറ്റമിൻ ഇ എന്നിവ ബദാമിൽ ധാരാളം ഉണ്ട്. ഇതിലെ കൊളാജിൻ ത്വക്കിനെ ബലപ്പെടുത്താൻ മികച്ചതാണ്. അതുകൊണ്ടുതന്നെ ചെറുപ്പം നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണമാണ് ബദാം എന്ന കാര്യത്തിൽ തർക്കമേ വേണ്ട. എല്ലാ ദിവസവും 6 മുതൽ 10 എണ്ണം വരെ ബദാം കഴിക്കാം.

3. ഏത്തപ്പഴം – മുട്ട പോലെത്തന്നെ ഒരു ദിവസം ഒരെണ്ണം എങ്കിലും കഴിക്കക്കേണ്ട ഒന്നാണ് ഏത്തപ്പഴം. ഇതിൽ പൊട്ടാഷ്യം ധാരാളം ഉണ്ട്. രാവിലെ ഒരെണ്ണം കഴിച്ചാൽ നല്ല എനർജി ലഭിക്കും. ദഹനത്തെയും സഹായിക്കും. എനിക്ക് ഏത്തപ്പഴം വളരെ ഇഷ്ടമുള്ളതാണ്, ദിവസവും കഴിക്കും. ഏത്തപ്പഴം കഴിച്ചാൽ തടിവയ്ക്കാൻ നല്ലതാണെന്ന് പറയാറുണ്ട്. രണ്ട് അല്ലെങ്കിൽ മൂന്ന് ഏത്തപ്പഴം ദിവസവും കഴിച്ചാൽ വണ്ണം വയ്ക്കും. പക്ഷേ ഒരു ഏത്തപ്പഴം ദിവസവും കഴിച്ചാൽ തടി കൂടുകയില്ല. രാവിലെ വെറും വയറ്റിൽ അൽപം കുരുമുളകുപൊടി ചേർത്ത് കഴിച്ചാൽ നല്ലതാണ്. പഴം പുഴുങ്ങിയും കഴിക്കുന്നത് നല്ലതാണ്.

4. നാരങ്ങ – ഒരു നാരങ്ങയുടെ നീര് എല്ലാ ദിവസവും കുടിക്കണം. രാവിലെ ചെറു ചൂടുവെള്ളത്തിൽ നാരങ്ങാ നീര് ചേർത്തു കുടിക്കുന്നത് മികച്ചതാണ്. ഇതിൽ വൈറ്റമിൻ സി ധാരാളമുള്ളതിനാൽ രോഗപ്രതിരോധ ശക്തി കൂട്ടാൻ സഹായിക്കും. നാരങ്ങയ്ക്ക് പകരം പകരം നെല്ലിക്കയും ഉപയോഗിക്കാം. ശരീര ഭാരം കുറയ്ക്കുന്ന ഭക്ഷണക്രമത്തിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് നാരങ്ങ.

5. തൈര് – ഒരു കപ്പ് തൈര് ദിവസവും കഴിക്കുന്നത് വളരെ നല്ലതാണ്. തലമുടിയ്ക്കും മുഖത്തിനും ആരോഗ്യം പ്രദാനം ചെയ്യുന്ന ഒന്നാണ് തൈര്. കൂടാതെ തൈര് ദഹനത്തിനെ ത്വരിതപ്പെടുത്തും. നമ്മുടെ ശരീരത്തിനു വേണ്ട ധാരാളം നല്ല ബാക്ടിരിയാകൾ ഇതിൽ ഉണ്ട്.

6. ഇലക്കറികൾ – ഇലക്കറികളുടെ ഉപയോഗം നമ്മുടെ ആരോഗ്യത്തിനു വളരെ നല്ലതാണ്. പാലക്ക്, മുരിങ്ങയില, മത്തൻ ഇല, ചീര, പയർ ഇല തുടങ്ങിയ ഇലക്കറികളിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. തലമുടിക്കും ത്വക്കിനും ആരോഗ്യം പ്രദാനം ചെയ്യുന്ന ഘടകങ്ങൾ ഇതിൽ ധാരാളമുണ്ട്. അതുകൊണ്ട് ചോറിനൊപ്പം ഇലക്കറികൾ ഏതെങ്കിലും ദിവസവും കഴിക്കണം.

7. പച്ചക്കറികൾ – ഓറഞ്ച്, മഞ്ഞ നിറങ്ങളിലുള്ള പച്ചക്കറികൾ ദിവസവും കഴിക്കണം. ഉദാഹരണത്തിന് കാരറ്റ്, മത്തങ്ങ എന്നിവയിൽ ഏതെങ്കിലും ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇവയിൽ ബീറ്റാകരോട്ടിൻ ധാരാളമുണ്ട്. കൊളാജിൻ ധാരാളം കിട്ടാൻ ഈ വെജിറ്റബിൾസ് സഹായിക്കും.

8. പപ്പായ – കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറ്റവും മികച്ച ഒരു പഴമാണ് പപ്പായ. പപ്പങ്ങ, കപ്ലങ്ങ, കറമൂസ് എന്നൊക്കെ അറിയപ്പെടുന്ന പപ്പായ കഴിക്കുന്നത് നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയകൾ ത്വരിതപ്പെടുത്തുവാനും സഹായിക്കും. സൗന്ദര്യ വർധക വസ്തുവായും, രോഗമുക്തി നേടാനുള്ള ഔഷധമായും പ്രാചീന കാലം മുതൽ ഉപയോഗിച്ചു വരുന്ന ഒരു ഫലവും കൂടിയാണ് പപ്പായ. ഗർഭിണികളും രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നവരുമൊക്കെ പപ്പായ കഴിക്കാൻ പാടില്ല എന്നാണ് പറയപ്പെടുന്നത്. ഈ കാര്യം ഒന്ന് ശ്രദ്ധിക്കുക.

മേൽപ്പറഞ്ഞ ഭക്ഷണങ്ങൾ നിങ്ങളുടെ നിത്യജീവിതത്തിൽ ഉൾപ്പെടുത്തുന്നതിനോടൊപ്പം, വ്യായാമം, ആവശ്യത്തിന് ഉറക്കം, സന്തോഷകരമായ നിമിഷങ്ങൾ എന്നിവകൂടി ഉൾപ്പെടുത്തി നല്ല സ്ട്രെസ് ഫ്രീ ആയിട്ടുള്ള ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ശ്രമിക്കുക.

Related Posts

Previous Post Next Post

Leave a Reply

Your email address will not be published. Required fields are marked *