വിവരണം – Praveen Shanmugam to ARK – അനന്തപുരിയിലെ രുചി കൂട്ടായ്മ. കണ്ണൻ ചേട്ടന്റെ കിഴക്കൻ തട്ടുക്കട മടത്തിക്കോണം. ഇവിടെ നിങ്ങൾ പോയിട്ടില്ലെങ്കിൽ ഒരു വൻ നഷ്ടമാണ്. പ്രത്യേകിച്ചും ഒരു തിരുവനന്തപുരത്തുകാരനാണെങ്കിൽ. Location: കാട്ടാക്കട നിന്നും കള്ളിക്കാടിലേക്ക് പോകുന്ന വഴിയിൽ വീരണകാവ് സ്ക്കൂൾ എത്തുന്നതിനു മുൻപ് ഇടത്തുവശത്തു കാണുന്ന നീല നിറത്തിലുള്ള കിഴക്കൻ തട്ടുകട എന്ന കൊച്ചു ഹോട്ടൽ (കാട്ടാക്കട നിന്നും 4.8 KM). ഇവിടെ ഇന്നത് എന്നില്ല. എല്ലാം അടിപൊളി രുചിയാണ്. അതും മായങ്ങളൊന്നുമില്ലാതെ […]
പണ്ടുകാലത്ത് കേക്ക് കഴിക്കണമെന്ന് തോന്നിയാൽ നേരെ ബേക്കറിയിലേക്ക് പോകാനാണ് നമ്മുടെ പതിവ്. എന്നാൽ ഇപ്പോൾ ഓരോ വീട്ടിലും പലതരത്തിലുള്ള കേക്ക് ഉണ്ടാക്കുന്നതിൽ മിടുക്ക് തെളിയിച്ചിരിക്കുകയാണ് വീട്ടമ്മമാർ. ലോക്ക്ഡൗൺ കാലത്താണ് കേക്ക് പരീക്ഷണങ്ങൾ നമ്മുടെ നാട്ടിൽ ധാരാളമായി അരങ്ങേറിയതും, ധാരാളം ഹോംഷെഫുമാർ ഉയർന്നു വന്നതും. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും വീട്ടിൽ കേക്ക് ഉണ്ടാക്കുവാൻ ബീറ്ററും, ഓവനുമെല്ലാം വേണമെന്ന ധാരണയിൽ ഇപ്പോഴും ചിലരെങ്കിലുമുണ്ട്. അത്തരക്കാരിൽ നിന്നും സംശയങ്ങൾ മെസ്സേജുകളായി ലഭിച്ചു തുടങ്ങിയതോടെയാണ് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണമെന്നു തീരുമാനിക്കുന്നതും.കേക്കുകളിൽ മിക്കയാളുകൾക്കും ഏറെയിഷ്ടപ്പെട്ട […]